Wednesday, 20 April 2011

കാക്ക കൂട്ടം .....


കാക്ക പറന്നുപോയി .
കാതരമായോരുശബ്ദം 
കൂടി കേള്‍പ്പിക്കാതെ 
കാക്ക പറന്നുപോയി. 
അതിന് ഉയരങ്ങളറിയില്ല. 
ഉയര്‍ത്താനുള്ളത്
തന്നെ ത്തന്നെയാണെന്ന 
സത്യത്തെ 
അതെപ്പോഴും 
വിസ്മരിക്കുന്നു. 
കാക്കക്കൂട്ടങ്ങള്‍ 
ആകാശത്തിലൂടെ 
നീങ്ങുന്നു.
അതിന്റെ ആവേഗം 
മലഞ്ചെരിവുകളിലോ 
വൃക്ഷ ക്കൂട്ടങ്ങളിലോ 
ചെന്ന്‍ പതിക്കുന്നു.
ഒറ്റയ്ക്കല്ല  എന്ന 
പരമാര്‍ത്ഥത്തെ
അവ താലോലിക്കുന്നു. 
കാഴ്ച്ചകാരില്ലെന്ന 
ആവലാതിയില്ലാതെ 
അവ യാത്ര തുടരുന്നു.
എന്നോ കിട്ടുന്ന 
അപ്പ കഷ്ണത്തെ
മനസിലോര്‍ത്തുകൊണ്ട്
അവ പറക്കുന്നു.
പറയാത്ത പരമാര്‍ത്ഥം 
പോലെ........
                                                                                    

Thursday, 7 April 2011

എന്റെ ചേതന

  നീണ്ട ഇടവേളയ്ക്ക് ശേഷം
നിയമാവലികളില്ലാത്ത
സ്വാതന്ത്ര്യം ഉദ്ഘോഷിക്കാന്‍ 
ഒരിക്കല്‍ കൂടി ഒരുങ്ങുന്നു .....


തിളങ്ങുന്ന നക്ഷത്രങ്ങളെ
നോക്കാന്‍
കണ്ണുകള്‍ക്ക് ശക്തി പോര... 
വിളയാടുന്നതെന്തിനു
വേണ്ടിയോ,
വീരചരിത്രങ്ങള്‍ 
ആര്‍ക്കുവേണ്ടിയോ,
ഞാന്‍ വീണ്ടും തിരക്കുന്നത്
എന്റേതായ പ്രകടനങ്ങള്‍ക്ക് 
വേണ്ടി.
 കാലം നിലയ്ക്കാത്ത 
പ്രവാഹങ്ങളെ 
അണിനിരത്തുന്നു ,  
ഓര്‍മയിലെത്താത്ത 
തിരുവോണം.. 


നീണ്ട ലക്ഷ്യങ്ങളില്ലാത്ത 
നിയുക്തമായ സംരംഭങ്ങളില്ലാത്ത 
വഴിയരികില്‍ 
നില്‍ക്കുന്ന  
എന്റെ ചേതനയിക്ക് 
മരവിപ്പില്ല ......
                                                                                


                                                                                                             

സ്മരണകള്‍!!!

 മധുരമായ സ്മരണകള്‍ മറ്റെന്തിനെക്കാള്‍ മധുരതരമാണ് 
 പഴയതും ഉപയോഗശൂന്യവുമായ    സാധനങ്ങള്‍ നാം ഉപേക്ഷിക്കും .
ഉപേക്ഷിക്കാന്‍ കഴിയാത്ത പലതും നമ്മുടെ ജീവിതത്തില്‍ ഉണ്ടാവും. 
കനല്‍കട്ട പോലെ മിന്നുന്ന സ്മരണകള്‍ ആയുസുള്ളിടത്തോളം  കാലം നമ്മോടുകൂടി ജീവിക്കുന്നു ...

                                                                      ഒരുപാട് കാര്യങ്ങളെപറ്റി അറിയില്ല. 
അറിയുന്നത് , മനസിനെപറ്റി!........... 
അതോ ,മനസെന്തെന്ന്‍ വ്യക്തമായി ആര്‍ക്കും അറിയാന്‍ കഴിഞ്ഞിട്ടില്ല .ആരുടേയും മനസിനെപറ്റി  അറിയാന്‍ കഴിയുകയില്ല....