കാക്ക പറന്നുപോയി .
കാതരമായോരുശബ്ദം
കൂടി കേള്‍പ്പിക്കാതെ
കാക്ക പറന്നുപോയി.
അതിന് ഉയരങ്ങളറിയില്ല.
ഉയര്‍ത്താനുള്ളത്
തന്നെ ത്തന്നെയാണെന്ന
സത്യത്തെ
അതെപ്പോഴും
വിസ്മരിക്കുന്നു.
കാക്കക്കൂട്ടങ്ങള്‍
ആകാശത്തിലൂടെ
നീങ്ങുന്നു.
അതിന്റെ ആവേഗം
മലഞ്ചെരിവുകളിലോ
വൃക്ഷ ക്കൂട്ടങ്ങളിലോ
ചെന്ന്‍ പതിക്കുന്നു.
ഒറ്റയ്ക്കല്ല എന്ന
പരമാര്‍ത്ഥത്തെ
അവ താലോലിക്കുന്നു.
കാഴ്ച്ചകാരില്ലെന്ന
ആവലാതിയില്ലാതെ
അവ യാത്ര തുടരുന്നു.
എന്നോ കിട്ടുന്ന
അപ്പ കഷ്ണത്തെ
മനസിലോര്‍ത്തുകൊണ്ട്
അവ പറക്കുന്നു.
പറയാത്ത പരമാര്‍ത്ഥം
പോലെ........
No comments:
Post a Comment